കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം ലഭിച്ചു.......
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതൃത്വത്തിന് തലവേദനയായി പാലക്കാട് ജില്ലയിലെ വിമത നീക്കം. സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്ന വിധത്തിൽ വിമത പ്രവർത്തനങ്ങൾ ശക്തമാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
ദോഹ: രാജ്യത്തിന്റെ പതിനഞ്ചാമത് ദേശീയ കായിക ദിനാഘോഷങ്ങളിൽ ആവേശപൂർവ്വം പങ്കുചേർന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമൊപ്പം വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെട്ടാണ് അദ്ദേഹം കായിക ദിനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചത്.ഖത്തർ സ്പോർട്സ് ഫെഡറേഷൻ ഫോർ പേഴ്സൺസ് വിത്ത് സ്പെഷ്യൽ നീഡ്സിൽ ഭിന്നശേഷിക്കാർക്കായി ഒരുക്കിയ വൈവിധ്യമാർന്ന കായിക മത്സരങ്ങളിൽ പ്രധാനമന്ത്രി പങ്കാളിയായി. ......
സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓഫ്ലൈൻ ഹാക്കത്തോണായ 'ടിങ്ക് ഹർ ഹാക്ക് 2026'-ന് കേരളം ഒരുങ്ങുന്നു. ടിങ്കർ ഹബ്ബ് (TinkerHub) സംഘടിപ്പിക്കുന്ന ഹാക്കത്തോണിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ......
ദോഹ:ആരോഗ്യകരമായ ജീവിതരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമുള്ള വാർഷിക അവസരമാണ് ദേശീയ കായിക ദിനമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി. പതിനഞ്ചാമത് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിലൂടെ' (X) ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കായിക വിനോദങ്ങളും ആരോഗ്യകരമായ ശീലങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അമീർ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. ......
മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം പ്രധാന പരിപാടികളിലെല്ലാം നിറഞ്ഞുനിൽക്കാറുണ്ടായിരുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഈയിടെയായി മുഖ്യമന്ത്രിയുടെ മിക്ക പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ബംഗളുരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനചടങ്ങിലോ സമാപന പരിപാടിയിലോ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതിരുന്നത് കൗതുകമുണർത്തിയിരുന്നു. ......
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങള് പുറപ്പെടുവിച്ചു. ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്ന സമയത്ത് എല്ലാവരും ബഹുമാനപുരസ്സരം എഴുന്നേറ്റു നില്ക്കണമെന്നും നിർദ്ദേശമുണ്ട്.
പുതിയ നിർദേശപ്രകാരം, വന്ദേമാതരത്തിൻ്റെ ആറ് ഖണ്ഡികകൾ ഉൾപ്പെട്ട മൂന്ന് മിനിറ്റും പത്ത് സെക്കൻ്റും ദൈർഘ്യമുള്ള പതിപ്പാണ് ഇനി മുതൽ ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കേണ്ടത്.
ദേശീയഗാനമായ 'ജനഗണമന'യ്ക്ക് വ്യക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് അത്തരത്തിലുള്ള ഔദ്യോഗിക നിബന്ധനകൾ ഉണ്ടായിരുന്നില്ല. ......
സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കർഷകത്തൊഴിലാളി സംഘടനകളും സർക്കാർ-അധ്യാപക സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം പറഞ്ഞു. അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയതായും ബലപ്രയോഗമോ അക്രമമോ ഉണ്ടാകില്ലെന്നും അറിയിച്ചു.
ഐഎൻടിയുസി കേരളത്തിൽ പ്രത്യേകമായാണ് പണിമുടക്കുകയെന്നു സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ......

ദോഹ: ഭാരതീയ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഖത്തറിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ മുംബൈയിൽ നടന്ന രാജ്യാന്തര യാത്രാ മേളയായ ഒ.ടി.എം (OTM) 2026-ൽ 'വിസിറ്റ് ഖത്തർ' കരുത്തുതെളിയിച്ചു. ഫെബ്രുവരി 5 മുതൽ 7 വരെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രദർശനത്തിൽ ഇന്ത്യൻ ട്രാവൽ ഏജൻസികളുമായും പ്രമുഖ ബുക്കിംഗ് പോർട്ടലുകളുമായും വിസിറ്റ് ഖത്തർ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.
ഇന്ത്യയിലെ പ്രമുഖ സംഘടനകളായ TAAI (ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ), OTOAI (ഔട്ട്ബൗണ്ട് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ), പ്രമുഖ ട്രാവൽ പോർട്ടലായ ക്ലിയർട്രിപ്പ് എന്നിവയുമായാണ് ധാരണാപത്രങ്ങൾ ഒപ്പിട്ടത്.വെറുമൊരു സ്റ്റോപ്പ് ഓവർ കേന്ദ്രം എന്നതിലുപരി, കൂടുതൽ ദിവസങ്ങൾ തങ്ങാൻ സാധിക്കുന്ന സ്വതന്ത്ര വിനോദസഞ്ചാര കേന്ദ്രമായി ഖത്തറിനെ ഉയർത്തുകയാണ് കരാർ ലക്ഷ്യം വയ്ക്കുന്നത്.ആഡംബര വിവാഹങ്ങൾക്കും ഹണിമൂൺ യാത്രകൾക്കും ഖത്തറിലെ സൗകര്യങ്ങൾഎന്നിവയെ പരിചയപ്പെടുത്തുന്നതാണ് പവിലിയൻ.രാജ്യാന്തര കോൺഫറൻസുകൾക്കും മീറ്റിംഗുകൾക്കുമായി ഖത്തറിലെ അത്യാധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ കമ്പനികളെ പ്രേരിപ്പിക്കുകകൂടി ലക്ഷ്യ മിടുന്നതാണ് കരാർ.
ഇന്ത്യയിലെ 13 പ്രധാന നഗരങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഖത്തറിലേക്കുള്ള യാത്ര എളുപ്പമാക്കുന്നുവെന്ന് വിസിറ്റ് ഖത്തർ പി.ആർ ഡയറക്ടർ ജാസിം അൽ മഹ്മൂദ് ചൂണ്ടിക്കാട്ടി. ......
ദോഹ :ഈണം ദോഹയുടെ ഇരുപതാം വാർഷിക ആഘോഷത്തിന്റെ വേളയിൽ ഭിന്നശേഷി കുട്ടികളോടും കുടുംബത്തോടും ഉള്ള അനുകമ്പക്കും സമർപ്പണത്തിനും അചഞ്ചലമായ പിന്തുണക്കും ഉള്ള അംഗീകാരമായി നിയാർക്കിന് ഈണം ദോഹ എംപവറിങ് ലൈവ്സ് അവാർഡ് സമ്മാനിച്ചു. നിയാർക്ക് ഗ്ലോബൽ ചെയർമാൻ അഷ്റഫ്. ......